Hindu seva samaj - SEVA - SURAKSHA - SANSKAR
Helpline : 89 433 433 41
Hindu Seva Samaj is dedicated to the Social, economic, and spiritual well-being of the Society
Hindu seva samaj - SEVA - SURAKSHA - SANSKAR
Helpline : 89 433 433 41
Hindu Seva Samaj is dedicated to the Social, economic, and spiritual well-being of the Society

തിരുവല്ലം പരശുരാമ ക്ഷേത്ര ബലിക്കടവിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ അഞ്ച് വർഷത്തിലേറെയായി ഹിന്ദു സേവാ സമാജ് നടത്തിയ നിരന്തരമായ ജനകീയ ഇടപെടലുകൾക്കും നിയമാനുസൃതമായ നിവേദനങ്ങൾക്കും പഠനങ്ങൾക്കും ഫലമായി, ഈ പദ്ധതിക്ക് കേരള സംസ്ഥാന ബജറ്റിൽ തുക അനുവദിക്കപ്പെട്ടത് ചരിത്രപരമായ നേട്ടമായി മാറി.
ഈ വിഷയത്തിന് യഥാർഥ പ്രാധാന്യം നൽകി സംസ്ഥാന ബജറ്റിൽ തുക അനുവദിക്കുന്നതിന് നേതൃത്വം നൽകിയ കേരള സംസ്ഥാന ആരോഗ്യ–ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കെ. മുരളീധരൻ അവർകളെ ഹിന്ദു സേവാ സമാജ് ഭാരവാഹികൾ ആദരിച്ച് ഉപഹാരം സമർപ്പിച്ചു.
ഈ അംഗീകാരം ഒരു വ്യക്തിക്കുള്ള ആദരവ് മാത്രമല്ല, തിരുവല്ലം പരശുരാമ ക്ഷേത്ര ബലിക്കടവിന്റെ സംരക്ഷണത്തിനും നവീകരണത്തിനുമായി വർഷങ്ങളായി ശബ്ദമുയർത്തിയ എല്ലാ വിശ്വാസികളുടെയും സാമൂഹിക പ്രവർത്തകരുടെയും കൂട്ടായ പരിശ്രമത്തിനുള്ള അംഗീകാരവുമാണ്.
ഭാവിയിലും പൈതൃക സംരക്ഷണത്തിനും ക്ഷേത്ര പരിസര വികസനത്തിനുമായി ഹിന്ദു സേവാ സമാജ് പ്രതിബദ്ധതയോടെ പ്രവർത്തനം തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Hindu Seva Samaj Honours Hon'ble Minister Shri K. Muralidharan
In recognition of his support in securing a budget allocation for the restoration of the Thiruvallam Parasurama Temple Balikadavu, Hindu Seva Samaj honoured the Hon'ble Kerala Minister for Health and Devaswom, Shri K. Muralidharan.
For more than five years, Hindu Seva Samaj has consistently led efforts to address the deteriorating condition of the historic Balikadavu through public campaigns, representations to the government, and continuous follow-up with the concerned authorities. These sustained efforts resulted in the project receiving due importance and financial allocation in the Kerala State Budget.
The felicitation reflects the Samaj's appreciation for the Minister's timely intervention and commitment towards preserving the cultural and spiritual heritage of the Thiruvallam Parasurama Temple. It also stands as a recognition of the collective efforts of devotees, social workers, and well-wishers who have supported this cause over the years.
Hindu Seva Samaj remains committed to working for the protection, preservation, and sustainable development of temples and sacred heritage sites across Kerala.